Sunday, April 28, 2024
keralaNews

പി സി ജോർജിന് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം : വിദ്വേഷപ്രസംഗം നടത്തിയെന്ന് ആരോപിച്ച് ഇന്ന് രാവിലെ പോലീസ് അറസ്റ്റ് ചെയ്ത  പൂഞ്ഞാർ മുൻ എംഎൽഎ പി സി ജോർജിന്  ഉപാധികളോടെ ജാമ്യം അനുവദിച്ചു .
അന്വേഷണ ഉദ്യോഗസ്ഥർ വിളിച്ചാൽ ഹാജരാവണം , വിദ്വേഷപ്രസംഗം പാടില്ല , സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ നിർദേശങ്ങളാണ് മുന്നോട്ട് വെച്ചത്.
മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ ശേഷം പുറത്തിറങ്ങിയ പിസി ജോർജ് മാധ്യമങ്ങളോട്  സംസാരിക്കുകയായിരുന്നു .
എന്നാൽ പറഞ്ഞ കാര്യങ്ങളിൽ താൻ ഉറച്ചുനിൽക്കുന്നതായും പിസി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ തന്ന   റംസാൻ സമ്മാനമാണ് തന്റെ  അറസ്റ്റ് എന്നും പി സി ജോർജ് . 
മുസ്ലീം തീവ്രവാദികളുടെ വോട്ട് വേണ്ട. പറഞ്ഞ കാര്യങ്ങൾ ഒരു കാലത്തും പിൻവലിച്ചിട്ടില്ലെന്നും പിസി ജോർജ് പറഞ്ഞു.
ഈ രാജ്യത്ത്  നീതിപീഠം ഉണ്ടെന്നും തനിക്ക് നീതി ലഭിക്കുമെന്നും  പി സി ജോർജ് പറഞ്ഞു . മതവിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ഇന്ന് രാവിലെയാണ് പിസി ജോർജ്ജിന് ഈരാറ്റുപേട്ടയിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തത് .