Friday, May 3, 2024
keralaNewspolitics

പി സി ജോര്‍ജിന്റെ അറസ്റ്റ് .. സര്‍ക്കാരും മത തീവ്രവാദികളും തമ്മിലുളള ധാരണ … ബിജെപി

സര്‍ക്കാരും മത തീവ്രവാദികളും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ എന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി കെ കൃഷ്ണദാസ്.

പി സി ജോര്‍ജിന്റെ വസതിയില്‍ എത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു. പി സി ജോര്‍ജിനേ ഞായറാഴ്ച ക്ക് മുന്‍പ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കാമെന്ന് സര്‍ക്കാര്‍ തീവ്രവാദികള്‍ക്ക് നല്‍കിയ വാക്ക് പാലിക്കുക യായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

കൊടും കുറ്റവാളികളെ പിടിക്കുന്നതുപോലെ പോലീസ് വീട് വളഞ്ഞു പുലര്‍ച്ചെ അഞ്ചു മണിക്ക് അറസ്റ്റ് ചെയ്തതിന്റെ പകുതി ആത്മാര്‍ഥത പോലീസ് കാട്ടിയിരുന്നെങ്കില്‍ എസ് എഫ് ഐ നേതാവ് അഭിമന്യു വിന്റെ കൊലപാതകികളെ പിടിക്കാമായിരുന്നു.

എങ്കില്‍ കേരളത്തില്‍ പിന്നീട് നടന്ന അഞ്ചു കൊലപാതകങ്ങള്‍ ഒഴിവാകുമായിരുന്നു. ക്രൈസ്തവ പുരോഹിതരെയും, ഹിന്ദു മത നേതാക്കളെയും അതിക്ഷേപിക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടും നടപടി എടുക്കാത്ത സര്‍ക്കാര്‍ പി സി ജോര്‍ജിന്റെ കാര്യത്തില്‍ പ്രത്യേക നിലപാടെടുക്കുന്നത് അടുത്ത ലോകസഭ തെരഞ്ഞെടുപ്പില്‍ തീവ്രവാദികളുടെ പിന്തുണ ഉറപ്പാക്കാനാണ്.

പി സി ജോരജിന് പൂര്‍ണ്ണ പിന്തുണ ബി ജെ പി നല്‍കുന്നതായി കൃഷ്ണദാസ് പറഞ്ഞു. ബി ജെ പി ജില്ലാ പ്രസിഡന്റ് ലിജിന്‍ലാല്‍, മേഖല പ്രസിഡന്റ് എന്‍ ഹരി, മിനര്‍വ്വ മോഹന്‍, പൂഞ്ഞാര്‍ മാത്യു, അഡ്വ പി രാജേഷ്‌കുമാര്‍, ആര്‍ സുനില്‍കുമാര്‍, സുരേഷ് ഇഞ്ചയില്‍ സന്തോഷ് കൊട്ടാരം, സോയി ജേക്കബ്, രമേശന്‍ പി എസ് തുടങ്ങിയവര്‍ അനുഗമിച്ചു.