Sunday, May 5, 2024
keralaLocal NewsNews

എരുമേലി ശബരിമല വിമാനത്താവളം; സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ പരാതി കേട്ടു.

കോട്ടയം:നിര്‍ദ്ദിഷ്ട എരുമേലി ശബരിമല വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് കോടതിയില്‍ പരാതി നല്‍കിയവരുടെ വിശദമായ പരാതി സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളായ ഉന്നത അധികാരികള്‍ കേട്ടു.നിര്‍ദ്ദിഷ്ട എരുമേലി ശബരിമല വിമാനത്താവള പദ്ധതിക്കായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിന് പുറമേ എരുമേലി -മണിമല വില്ലേജുകളിലായി സ്വകാര്യഭൂമി ഏറ്റെടുക്കുന്നതിനെതിരെയാണ് നാട്ടുകാര്‍ പരാതിയുമായി എത്തിയത്.നിര്‍ദ്ദിഷ്ട പദ്ധതി ചെറുവള്ളി തോട്ടത്തില്‍ തന്നെ യാഥാര്‍ത്ഥ്യം ആക്കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെടുന്നു. ഇന്ന് കോട്ടയം തൂലിക കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരാതി കേള്‍ക്കുന്ന പരിപാടിയില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറി, അണ്ടര്‍ സെക്രട്ടറി,കോട്ടയം ജില്ലാ കളക്ടര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നത അധികാര സംഘമാണ് പരാതി കേട്ടത്.
1. ചെറുവള്ളിത്തോട്ടത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് തീര്‍പ്പാക്കല്‍
2.അലൈന്‍മെന്റ് പരിശോധിക്കല്‍
3. ചെറുവള്ളി തോട്ടം റീസര്‍വ്വേ ചെയ്യുക
4. പദ്ധതിക്കായി മരങ്ങള്‍ മുറിച്ചു മാറ്റുമ്പോള്‍ ഉണ്ടാകുന്ന കാറ്റിന്റെ ഗതി
5. നിലവില്‍ തിരുവനന്തപുരം -കൊച്ചി വിമാനത്താവളങ്ങള്‍ തമ്മിലുള്ള ആകാശദൂരം 150 കിലോമീറ്റര്‍ ആണെന്നും ചെറുവള്ളിയില്‍ കൂടി വിമാനത്താവളം വരുന്നതോടെ മൂന്ന് വിമാനങ്ങള്‍ തവളങ്ങളുടെയും അകലം കുറയുമെന്നും ഇത് നിയന്ത്രിക്കുന്ന സിഗ്‌നല്‍ ടെക്‌നോളജി
എന്നീ വാദങ്ങളാണ് പരാതിക്കാര്‍ ഉന്നയിച്ചത്.

മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്

നിര്‍ദ്ദിഷ്ട എരുമേലി ശബരിമല വിമാനത്താവള പദ്ധതി ആധുനിക രീതിയില്‍ നടപ്പാക്കണമെങ്കില്‍ ചെറുവള്ളി തോട്ടത്തിന് പുറത്തു നിന്നും സ്ഥലം ഏറ്റെടുക്കേണ്ടി വരും.ഭൂമി നഷ്ടമാകുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.എന്നാല്‍ ശബരിമല വിമാനത്താവളം വരുമ്പോള്‍ റാന്നി മണ്ഡലത്തേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസനത്തില്‍ എത്തിക്കണമെന്ന് നിയമസഭയില്‍ റാന്നി എംഎല്‍എ പ്രമോദ് നാരായണന്‍ പറഞ്ഞപ്പോള്‍ ആദ്യം പദ്ധതി യാഥാര്‍ത്ഥ്യമാകട്ടെ എന്ന് മുഖ്യമന്ത്രിയുടെ മറുപടി പദ്ധതിയെ സംബന്ധിച്ച് വ്യക്തത ഇല്ലാത്തത് മൂലമാണെന്നും പരാതി പറഞ്ഞു.65 ഓളം പേരാണ് ഇന്ന് പങ്കെടുത്തത്.പരാതിക്കാരുടെ വിശദമായ പരാതി കേള്‍ക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഇത് സര്‍ക്കാറിന് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും സര്‍ക്കാരാണ് ഇക്കാര്യത്തില്‍ മറുപടി നല്‍കുന്നതെന്നും സംഘം പറഞ്ഞു .പരാതിക്കാരുടെ പ്രതിനിധികളായി ചിത്ര രാജന്‍,മനോജ് തോമസ്,ഹരികൃഷ്ണന്‍,ജെയിംസ് സെബാസ്റ്റ്യന്‍,ജോജി എന്നിവര്‍ സംസാരിച്ചു. മറ്റുള്ളവര്‍ കളക്ടര്‍ക്ക് പരാതികള്‍ എഴുതി നല്‍കുകയും ചെയ്തു.