Sunday, April 28, 2024
keralaNewsObituary

പാലയില്‍ വീണ്ടും അപകടം; കാറും ഓട്ടോയും കൂട്ടിയിടിച്ച് 78 കാരന്‍ മരിച്ചു

പാല: ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ ഹൈവേയില്‍ പുലിയന്നൂരില്‍ കാണിക്ക മണ്ഠപത്തിന് സമീപം കാറും – ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചാണ് ഓട്ടോ യാത്രക്കാരന്‍ മരിച്ചത്.ഓട്ടോ യാത്രക്കാരന്‍ മേവട കുന്നപ്പള്ളിയില്‍ കെ.ജെ ജോസഫ് (78) ആണ് മരിച്ചത്.രാവിലെ പാലാ ചെത്തിമറ്റത്തിന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് കണ്ണൂര്‍ സ്വദേശി ജോയല്‍ ജോബി മരിച്ചിരുന്നു.സുഹൃത്തിനൊപ്പം സഞ്ചരിച്ച ജോയലിന്റെ ബൈക്ക് ബസ്സുമായി കൂടിയിടിക്കുകയും, ഇടിയുടെ ആഘാതത്തില്‍ ജോയല്‍ റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു.ബസിനടിയില്‍പ്പെട്ട യുവാവിന്റെ തലയിലൂടെ ബസ്സിന്റെ ചക്രം കയറി ഇറങ്ങി. ജോയല്‍ തല്‍ക്ഷണം മരിച്ചു.

പാലായില്‍ സുഹൃത്തിനൊപ്പം ബൈക്കില്‍ വന്ന ഇരുപത്തിയൊന്നുകാരന്‍ ബസ്സിനടിയില്‍പ്പെട്ട് മരിച്ചു.

കോട്ടയം:  പാലാ ചെത്തിമറ്റത്തിനു സമീപമുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. സുഹൃത്തിനൊപ്പം ബൈക്കില്‍ വന്ന ഇരുപത്തിയൊന്നുകാരനായ യുവാവാണ് ബസ്സിനടിയില്‍പ്പെട്ട് മരിച്ചത്. ഇന്നു രാവിലെ 10:20നാണ് സംഭവം.മറ്റൊരു ബസിനെ മറികടന്നു വന്ന ബൈക്ക് ബസിലിടിക്കുകയായിരുന്നു. ബൈക്കിനു പിന്നിലിരുന്ന യുവാവ് തെറിച്ച് ബസ്സിനടിയില്‍വീണു. ബസ് കയറി ഇറങ്ങി തല തകര്‍ന്ന നിലയിലാണ്. ജര്‍മ്മന്‍ ഭാഷ പഠിക്കാന്‍ കണ്ണൂരില്‍ നിന്നും എത്തിയ യുവാവാണ് അപകടത്തില്‍ മരിച്ചത്. ബൈക്ക് ഓടിച്ചിരുന്നയാള്‍ നിസാര പരുക്കുകളോടെ രക്ഷപെട്ടു.