Tuesday, May 7, 2024
keralaLocal NewsNews

നാലാമൈലില്‍ വാഹനത്തിന്റെ ഡീസല്‍ ടാങ്ക് തകര്‍ത്ത് ഡീസല്‍ മോഷ്ടിച്ചതായി പരാതി.

പറമ്പില്‍ പാര്‍ക്ക് ചെയ്ത വാഹനത്തിന്റെ ഡീസല്‍ ടാങ്ക് തകര്‍ത്ത് ഡീസല്‍ മോഷ്ടിച്ചതായി പരാതി.ഇന്ന് വെളുപ്പിന് നാലാം മൈല്‍ ഭാഗത്താണ് സംഭവം.പണി കഴിഞ്ഞ് റോഡരികിലുള്ള ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കയറ്റി ഇട്ടിരിക്കുകയായിരുന്നു വാഹനം.എരുമേലി സ്വദേശി ജയ് മോന്റെ ഉടമസ്ഥതയിലുള്ള സെന്റ് മേരീസ് എര്‍ത്ത് വര്‍ക്കിന് ഉപയോഗിക്കുന്ന ഹിറ്റാച്ചിയുടെ ഡീസല്‍ ടാങ്കാണ് മോഷ്ടാക്കള്‍ തകര്‍ത്തത് .ഏകദേശം 60 ലിറ്ററോളം ഡീസല്‍ മോഷണം പോയതായി ജയ് മോന്‍ പറഞ്ഞു.രാവിലെ ഹിറ്റാച്ചി എടുക്കാനായി ചെന്നപ്പോഴാണ് ഡീസല്‍ ടാങ്കിന്റെ അടപ്പ് തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്.
കാഞ്ഞിരപ്പള്ളി പോലീസില്‍ പരാതി നല്‍കി.