Thursday, May 2, 2024
indiaNewspolitics

രാഷ്ട്രപതി തിരഞ്ഞെടുപ്പ്; ദ്രൗപതി മുര്‍മു മുന്നില്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 15 ാമത് രാഷ്ട്രപതിയാകാന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മു. എംപിമാരുടെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥിയെക്കാള്‍ ബഹുദൂരം മുന്നിലാണ് മുര്‍മു. എംപിമാരുടെ വോട്ടെണ്ണല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇനി എംഎല്‍എമാരുടെ വോട്ടുകള്‍ എണ്ണിത്തുടങ്ങും.

3,78,000 മൂല്യമുള്ള 540 വോട്ടുകളാണ് മുര്‍മുവിന് ലഭിച്ചത്. അതേസമയം എതിര്‍ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് 208 വോട്ടുകളും ലഭിച്ചു. 1,45,600 ആണ് യശ്വന്ത് സിന്‍ഹയ്ക്ക് ലഭിച്ച വോട്ടിന്റെ മൂല്യം. 15 വോട്ടുകള്‍ അസാധുവായി. രാജ്യസഭാ സെക്രട്ടറി ജനറല്‍ പി.സി മോദിയാണ് ഇരുവര്‍ക്കും ലഭിച്ച എംപിമാരുടെ വോട്ട് വിവരങ്ങള്‍ പുറത്തുവിട്ടത്.

രാവിലെ 11 മണി മുതലാണ് വോട്ടുകള്‍ എണ്ണിത്തുടങ്ങിയത്. ആരംഭം മുതല്‍ മുര്‍മു വ്യക്തമായ ഭൂരിപക്ഷം നിലനിര്‍ത്തിയിരുന്നു.