Saturday, April 20, 2024
EntertainmentkeralaNews

ദിലീപിന്റെ ഫോണ്‍ പരിശോധനയ്ക്കു നല്‍കാന്‍ ആര്‍ക്കാണ് അധികാരമെന്നു കോടതി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വധശ്രമ ഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപടക്കമുള്ള പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ കൈമാറണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷയില്‍ ഹൈക്കോടതിയില്‍ പ്രത്യേക സിറ്റിങ് ആരംഭിച്ചു. ജസ്റ്റിസ് പി.ഗോപിനാഥിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ദിലീപ് ഹൈക്കോടതിയില്‍ മറുപടി സമര്‍പ്പിച്ചു. ദിലീപിന്റെ ഫോണ്‍ പരിശോധനയ്ക്കു നല്‍കാന്‍ ആര്‍ക്കാണ് അധികാരമെന്നു കോടതി ചോദിച്ചു.ദിലീപ് കോടതിയ്ക്ക് ഫോണ്‍ കൈമാറേണ്ടതാണ് ഹൈക്കോടതി  പറഞ്ഞു.