Thursday, March 28, 2024
keralaNews

പാലായില്‍ സുഹൃത്തിനൊപ്പം ബൈക്കില്‍ വന്ന ഇരുപത്തിയൊന്നുകാരന്‍ ബസ്സിനടിയില്‍പ്പെട്ട് മരിച്ചു.

കോട്ടയം :പാലാ ചെത്തിമറ്റത്തിനു സമീപമുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. സുഹൃത്തിനൊപ്പം ബൈക്കില്‍ വന്ന ഇരുപത്തിയൊന്നുകാരനായ യുവാവാണ് ബസ്സിനടിയില്‍പ്പെട്ട് മരിച്ചത്. ഇന്നു രാവിലെ 10:20നാണ് സംഭവം.മറ്റൊരു ബസിനെ മറികടന്നു വന്ന ബൈക്ക് ബസിലിടിക്കുകയായിരുന്നു. ബൈക്കിനു പിന്നിലിരുന്ന യുവാവ് തെറിച്ച് ബസ്സിനടിയില്‍വീണു. ബസ് കയറി ഇറങ്ങി തല തകര്‍ന്ന നിലയിലാണ്. ജര്‍മ്മന്‍ ഭാഷ പഠിക്കാന്‍ കണ്ണൂരില്‍ നിന്നും എത്തിയ യുവാവാണ് അപകടത്തില്‍ മരിച്ചത്. ബൈക്ക് ഓടിച്ചിരുന്നയാള്‍ നിസാര പരുക്കുകളോടെ രക്ഷപെട്ടു.