Sunday, May 5, 2024
keralaNewsObituary

പാലത്തില്‍ നിന്ന് കാല്‍വഴുതി വെള്ളത്തില്‍ വീണ യുവാവ് മരിച്ചു.

കാവാലത്ത് പാലത്തില്‍നിന്നു കാല്‍വഴുതി വെള്ളത്തില്‍ വീണ യുവാവ് മരിച്ചു. കാവാലം പഞ്ചായത്ത് 7ാം വാര്‍ഡ് കലവറ ഭവനില്‍ രഘുവരന്റെ മകന്‍ കിരണ്‍ കുമാര്‍ (46) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11നു വീടിനു സമീപത്തെ നാരായണക്കല്ല് പാലത്തില്‍ നിന്ന് കൈനടി-കാവാലം തോട്ടില്‍ വീണാണ് അപകടം. ഉടന്‍ തന്നെ സമീപത്ത് ഉണ്ടായിരുന്നവര്‍ ഒടിയെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നു ചങ്ങനാശേരിയില്‍ നിന്ന് എത്തിയ അഗ്‌നിരക്ഷാസേന നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്.വീഴ്ചക്കിടെ പാലത്തില്‍ തട്ടി ഉണ്ടായ പരുക്കാണു മരണകാരണമെന്നാണു സൂചന. കൈനടി പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്ത മൃതദേഹം സംസ്‌കരിച്ചു. അമ്മ രത്നമ്മ. സഹോദരങ്ങള്‍: സന്ധ്യ, കിഷോര്‍, സനീഷ്.