Friday, April 26, 2024
keralaNews

മുവാറ്റുപുഴയില്‍ പാലത്തിന്റെ അപ്രോച്ച് റോഡില്‍ വന്‍ ഗര്‍ത്തം

മുവാറ്റുപുഴ: മുവാറ്റുപുഴയില്‍ നഗരമധ്യത്തിലെ കച്ചേരിത്താഴത്ത് പാലത്തിന്റെ അപ്രോച്ച് റോഡിന് സമീപത്തായാണ് വലിയ കുഴി കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടരയോടെയാണ് കുഴി രൂപപ്പെട്ടത്. സ്ഥലത്തെ വ്യാപാരികളാണ് ഇത് ആദ്യം കണ്ടത്. ആദ്യം ചെറിയ കുഴി ആയിരുന്നു.                                                                                           പിന്നീടാണ് ഇത് വലിയ കുഴിയായി മാറിയത്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് പരിശോധന നടത്തുന്നത്. നിലവില്‍ ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ചു വിട്ടു.ജെസിബി ഉപയോഗിച്ച് കുഴയുടെ ആഴം അളന്നാണ് പരിശോധന നടത്തുന്നത്. അപ്രോച്ച് റോഡിനടിയില്‍ മണ്ണ് ഒലിച്ചുപോയെന്ന സംശയമാണുള്ളത്.