Sunday, May 12, 2024
keralaNews

വീണ്ടും ഗുണ്ടാ ആക്രമണം; പെട്രോള്‍ പമ്പ് ജീവനക്കാരന് വെട്ടേറ്റു

തിരുവനന്തപുരം: വീണ്ടും ഗുണ്ടാ ആക്രമണം. വിഴിഞ്ഞം പെട്രോള്‍ പമ്പിലെ ജീവനക്കാരനെ അക്രമികള്‍ വെട്ടി. പമ്പില്‍ മൊബൈല്‍ ഉപയോഗിക്കരുതെന്ന് പറഞ്ഞതിനാണ് വെട്ടിയത്. ബൈക്കില്‍ എത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.ബൈക്കില്‍ വന്ന രണ്ട് യുവാക്കളില്‍ ഒരാള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചത് പെട്രോള്‍ പമ്പിലെ ജീവനക്കാരന്‍ ചോദ്യം ചെയ്തതാണ് അക്രമത്തില്‍ കലാശിച്ചത്. വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ട യുവാക്കള്‍ പോയി വെട്ടുക്കത്തിയുമായി തിരികെ വന്ന് വെട്ടുകയായിരുന്നുവെന്ന് പമ്പിലെ മറ്റ് ജീവനക്കാര്‍ പറഞ്ഞു. ആക്രണത്തില്‍ ജീവനക്കാരന്റെ ഇടതു കൈക്ക് പരിക്കേറ്റു.