Sunday, May 12, 2024
keralaNews

മുഖ്യമന്ത്രി തിങ്കളാഴ്ച കെഎസ്ആര്‍ടിസി യൂണിയനുകളുമായി ചര്‍ച്ച നടത്തും.

തിരുവനന്തപുരം :ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തിങ്കളാഴ്ച കെഎസ്ആര്‍ടിസി യൂണിയനുകളുമായി ചര്‍ച്ച നടത്തും. ഗതാഗതമന്ത്രി ആന്റണി രാജുവും ചര്‍ച്ചയില്‍ പങ്കെടുക്കും. ഓണത്തിന് മുന്‍പ് ശമ്പളവും കുടിശികയും നല്‍കാനാണ് സര്‍ക്കാര്‍ നീക്കം.

ഇതിനിടെ ശമ്പളവിതരണത്തിന് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ജസ്റ്റിസുമാരായ എ.കെ.ജെ.നമ്പ്യാര്‍, സി.പി.മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് നടപടി. ഇതോടെ കെഎസ്ആര്‍ടിസിയിലെ 27,000 ഓളം ജീവനക്കാര്‍ നിരാശയിലായി. കൂടുതല്‍ വാദത്തിനായി ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റി.