Saturday, May 4, 2024
keralaNewsObituary

പാലക്കാട് റോഡരുകില്‍ സ്ത്രീ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍

പാലക്കാട് . പാലക്കാട് റോഡരുകില്‍ സ്ത്രീയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പുതുനഗരം ചോറക്കോട് റോഡരികിലാണ് സ്ത്രീയുടെ മൃതേദഹം കണ്ടെത്തിയത്. 40 വയസ് പ്രായമുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ തമിഴ്‌നാട്ടുകാരിയാണെന്നാണ് പൊലീസ് സംശയം. മൃതദേഹത്തിന് സമീപത്ത് നിന്ന് മദ്യക്കുപ്പിയും വെട്ടുകത്തിയും കണ്ടെടുത്തു. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്നലെ രാത്രി എട്ടേമുക്കാലിന് സ്ത്രീയെ ഇവിടെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. ഇവരുടെ കൂടെ ഒരു പുരുഷനും ഉണ്ടായിരുന്നു. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. ആറുമാസം മുമ്പാണ് പ്രദേശത്ത് സ്ത്രീ താമസം തുടങ്ങിയത്. സമീപ പ്രദേശത്തെ സിസിടവി ക്യാമറകള്‍ പൊലീസ് പരിശോധിക്കും.