Friday, May 17, 2024
keralaNews

ഡോളര്‍ കടത്ത് – സ്വര്‍ണക്കടത്ത്; സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ കസ്റ്റംസ്  ചോദ്യം ചെയ്യാനൊരുങ്ങുന്നു. മാര്‍ച്ച് 12ന് കസ്റ്റംസിന്റെ കൊച്ചി ഓഫീസിലെത്താന്‍ ശ്രീരാമകൃഷ്ണന് സമന്‍സ് നല്‍കി. ഡോളര്‍ കടത്ത് – സ്വര്‍ണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. സ്പീക്കര്‍ അടക്കമുള്ളവര്‍ക്ക് കേസില്‍ പങ്കുണ്ടെന്ന് കാട്ടി കസ്റ്റംസ് ഇന്ന് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.