Monday, April 29, 2024
Local NewsNewsObituary

പാലം കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട യുവാക്കളില്‍ ഒരാള്‍ മരിച്ചു

ചാത്തന്‍തറ: ഇന്നലെയുണ്ടായ കനത്ത മഴയില്‍ പാലം കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട യുവാക്കളില്‍ ഒരാള്‍ മരിച്ചു . ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അത്ഭുതകരമായി രക്ഷപ്പെട്ടു.ചാത്തന്‍തറ സ്വദേശി കാഞ്ഞിരപ്പാറ വീട്ടില്‍പരേതനായ സന്തോഷിന്റെ മകന്‍ അദ്വൈത് (22) ആണ് മരിച്ചത്.                                                   ഒപ്പമുണ്ടായയിരുന്ന ശാമുവലാണ് രക്ഷപ്പെട്ടത് .ഇന്നലെ വൈകിട്ട് ആറ് മണിയോടെ മുക്കൂട്ടുതറ – കൊല്ലമുള റോഡില്‍ പലകക്കാവില്‍ വച്ചായിരുന്നു സംഭവം. ഇരുവരും മുക്കൂട്ടുതറയില്‍ നിന്നും ബൈക്കില്‍ ചാത്തന്‍ തറയിലേക്ക് പോകുന്നതിനിടെ മഴ ശക്തി പ്രാപിക്കുകയും മഴ വെള്ളം ശക്തമായി ഒഴുകിയെത്തുകയുമായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.ഇതിനിടെ ഇരുവരും ബൈക്ക് വച്ചിട്ട് പാലം കടക്കുന്നതിനിടെ ഒരുക്കില്‍പ്പെടുകയായിരുന്നു.                                                  ഒഴുക്കില്‍പ്പെട്ടു പോയ അദ്വൈതിനായി നാട്ടുകാരും ഫയര്‍ ഫോഴ്സും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ രാത്രി എട്ട് മണിയോടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ . പരേതനായ രാജിയാണ് അമ്മ .സഹോദരി ജയേന്ദ്ര . സംസ്‌ക്കാരം പിന്നീട് നടക്കും.