Friday, April 19, 2024
keralaLocal NewsNews

എരുമേലി സര്‍വ്വ സിദ്ധിവിനായക ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവം നടത്തി

 

എരുമേലി സര്‍വ്വ സിദ്ധിവിനായക ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവം നടത്തി . കൊറോണ നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്.ക്ഷേത്ര പൂജകള്‍ക്ക് പുറമേ അഷ്ടദ്രവ്യ മഹാഗണപതിഹോമം , തുടന്ന് സിദ്ധിവിനായക പൂജയും നടത്തി.വൈകിട്ട് അഞ്ചിന് നട തുറന്നതിന് ശേഷം ആറുമണിക്ക് ഐശ്വര്യപൂജ, 6.45 ന് വിശേഷാല്‍ പൂജയും, ദീപാരാധനയും നടന്നു.
ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ ശാന്തി ബ്രഹ്മശ്രീ പുത്തന്‍ മഠം മഹേഷ് മോഹന ഭട്ടതിരിപ്പാട് നേതൃത്വം നല്‍കി.