Sunday, April 28, 2024
educationLocal NewsNews

മുക്കൂട്ടുതറയില്‍ ഓട്ടോ ഡ്രൈവേഴ്സ് വിദ്യാര്‍ത്ഥികളെ ആദരിച്ചു

എരുമേലി: 2021- 22 ല്‍ വിവിധ ക്ലാസുകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. സി.ബി.എസ്.ഇ 10ക്ലാസ്സില്‍ എവണ്‍ കരസ്ഥമാക്കിയ അര്‍ച്ചന മോള്‍ പി.ആര്‍, എസ് എസ് എല്‍ സിയില്‍ ഉന്നത വിജയം നേടിയ അതുല്‍ കെ. സുനേഷ്, പ്ലസ് ടു വില്‍ വിജയിച്ച മുഹമ്മദ് ഫയാസ് എന്നിവരെയാണ് ക്യാഷ് അവാര്‍ഡും, മൊമെന്റോയും നല്‍കി ആദരിച്ചത്.                                                                               

മുക്കൂട്ടുതറ പമ്പാവാലി റോഡ് സ്വയം സഹായനിധി സംഘം ഓട്ടോ ഡ്രൈവേഴ്സാണ് വിദ്യാര്‍ത്ഥികളെ ആദരിച്ചത്. മുക്കൂട്ടുതറ എലിവാലിക്കര മാത്യൂസ് (ഡോണമോള്‍ ) വസതിയില്‍ കൂടിയ യോഗത്തില്‍ സ്വയം സഹായനിധി സംഘം പ്രസിഡന്റ് നിയാസ്, സെക്രട്ടറി സിബി, ട്രഷറര്‍ സുഭാഷ്, ജോയിന്‍ സെക്രട്ടറി സുനേഷ്,വൈസ് പ്രസിഡന്റ് പ്രിന്‍സ്,                                                                                                എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷിജോ ചെറുവാഴക്കൂന്നേല്‍, മാത്യൂസ്, സുഭാഷ്, ശ്രീജിത്, കുഞ്ഞുമോന്‍, രാജി, ഫൈസല്‍, ബിജു , അംഗങ്ങളായ സിബി, അജി, അനില്‍, അനിയന്‍, ഷാനവാസ്, താജ്, രാജേഷ്, മനീഷ്, അജാസ്, നാസര്‍, സുശീലന്‍, നാസര്‍, രമേശ്, സണ്ണി, സുധന്‍, ജോസ് ബിബിന്‍,മഹേഷ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു .