Sunday, April 28, 2024
indiaNewsObituaryworld

ന്യൂയോര്‍ക്കില്‍ തീപിടിത്തം; ഇന്ത്യക്കാരനായ മാദ്ധ്യമപ്രവര്‍ത്തകന്‍ മരിച്ചു

ന്യൂയോര്‍ക്ക് : അമേരിക്കയിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടിത്തത്തില്‍ ഇന്ത്യക്കാരനായ മാദ്ധ്യമപ്രവര്‍ത്തകന്‍ മരിച്ചു. 27 കാരനായ മാദ്ധ്യമപ്രവര്‍ത്തകന്‍ ഫാസില്‍ ഖാനാണ് മരിച്ചത്. ന്യൂയോര്‍ക്ക് സിറ്റിയിലെ ഹാര്‍ലേമിലുള്ള അപ്പാര്‍ട്ട്‌മെന്റിലായിരുന്നു അപകടം.

ലിഥിയം – അയേണ്‍ ബാറ്ററി പൊട്ടിത്തെറിച്ചാണ് അപ്പാര്‍ട്ട്‌മെന്റില്‍ തീപടര്‍ന്നത്. അപകടത്തില്‍ അനുശോചിച്ച് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ മിഷന്‍ പ്രസ്താവന പറയുന്നു.
അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റിരുന്നു.

കൊളംബിയ ജേര്‍ണലിസം സ്‌കൂളിലെ ബിരുദധാരിയായിരുന്നു ഫാസില്‍ ഖാന്‍. ഹെക്കിങ്കര്‍ റിപ്പോര്‍ട്ടില്‍ ഡാറ്റ ജേര്‍ണലിസ്റ്റ് ജോലി ചെയ്യുന്നതിനിടെയാണ് അപകടം.