Wednesday, May 1, 2024
Local NewsNews

എരുമേലിയില്‍ ലഹരിവിരുദ്ധ കാമ്പയിന്‍ നടത്തി

എരുമേലി: വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യൂണിറ്റിന്റെയും, എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും ആഭിമുഖ്യത്തില്‍ എരുമേലിയില്‍ ലഹരിവിരുദ്ധ പ്രതിജ്ഞയും കാമ്പയിനും നടത്തി. യുണിറ്റ് പ്രസിഡന്റ് മുജീബ് റഹ്‌മാന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം എക്‌സൈസ് പ്രീവന്റിവ് ഓഫീസര്‍ സുനില്‍ .എം.പി ഉദ്ഘാടനം നിര്‍വഹിച്ചു.ജനറല്‍ സെക്രട്ടറി പി.ജെ ശശിധരന്‍, സി.ഇ.ഒ വിഷ്ണു ആര്‍ നായര്‍, ട്രഷറര്‍ കെ.വിജയകുമാര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ നിസാര്‍ പ്ലാമ്മൂട്ടില്‍ യൂത്ത് വിങ് പ്രസിഡന്റ് ഷിഫാസ് എം ഇസ്മായില്‍ എന്നിവര്‍ ലഹരിവിരുദ്ധ സന്ദേശം നല്‍കി. അബ്ദുല്‍ നാസര്‍ ചക്കാലക്കല്‍, സിബിച്ചന്‍ ആന്റണി ,വി.കെ ശിവന്‍കുട്ടി, രഘുനാഥന്‍ പി ജി, ഹാഷിം കുറുംകാട്ടില്‍, വി ഓ സെല്‍വി ,അബ്ദുല്‍ മനാഫ്, നൗഷാദ് വെട്ടിയാനിക്കല്‍, അഷറഫ് പി.ഓ, മുഹമ്മദ് സാലി,റെജി ചണ്ണക്കല്‍,ഡോളിച്ചന്‍,ജോബി കാടശ്ശേരില്‍, ഫൈസല്‍ പ്ലാമ്മൂട്ടില്‍, നിസാര്‍ പറമ്പില്‍, നജീബ് ഹനീഫ, മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ നേതൃത്വം നല്‍കി. വൈസ് പ്രസിഡന്റ് സി.പി.മാത്തന്‍ സ്വാഗതവും, വുമണ്‍ സി.ഇ.ഓ നയന പി.കെ കൃതജ്ഞത രേഖപ്പെടുത്തി.