Friday, May 10, 2024
keralaNews

നടിയെ ആക്രമിച്ച കേസില്‍ വിസ്താരം നീട്ടിവയ്ക്കണമെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ വിസ്താരം പൂര്‍ത്തിയാക്കാന്‍ പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം തേടി. തുടരന്വേഷണം പൂര്‍ത്തിയായശേഷമേ പുതിയ സാക്ഷികളെ വിസ്തരിക്കാനാവൂ. അതുവരെ വിസ്താരം നീട്ടിവയ്ക്കണമെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. സാക്ഷികളില്‍ രണ്ടുപേര്‍ അയല്‍സംസ്ഥാനത്ത്, ഒരാള്‍ക്ക് കോവിഡ് ബാധിച്ചെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.അതിനിടെ, അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെ രണ്ടാംദിവസവും ചോദ്യംചെയ്യുന്നു. കളമശേരി ക്രൈബ്രാഞ്ച് ഓഫീസിലാണ് ചോദ്യംചെയ്യല്‍. ദിലീപിന്റെ പേഴ്‌സണല്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ഡിജിറ്റല്‍ സാധനങ്ങളുടെ ഫോറന്‍സിക് പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. ഇതിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്നത്തെ ചോദ്യം ചെയ്യല്‍. 3 മൊബൈല്‍ ഫോണ്‍, 2 ഐപാഡ്, ഒരു പെന്‍ ഡ്രൈവ്, ഒരു ഹാര്‍ഡ് ഡിസ്‌ക് എന്നിവയാണ് ദിലീപിന്റെ വീട്ടിലെ പരിശോധനയില്‍ പിടിച്ചെടുത്തത്.