Thursday, May 9, 2024
indiaNews

സുദര്‍ശന്‍ സേതു നാടിന് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ഭാരതത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കേബിള്‍ പാലം സുദര്‍ശന്‍ സേതു പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. രണ്ടര കി.മീ നീളമുള്ള പാലം ഒഖ മെയിന്‍ലാന്‍ഡിനെ ബെയ്റ്റ് ദ്വാരകയുമായി ബന്ധിപ്പിക്കും.

സുദര്‍ശന്‍ സേതു പാലത്തിലൂടെ പ്രധാനമന്ത്രി അല്‍പ ദൂരം നടന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ദേശീയ മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പമാണ് അദ്ദേഹം ഉദ്ഘാടന ചടങ്ങിനെത്തിയത്. അടുത്തതായി ദ്വാരകയിലെ ദ്വാരകാധിഷ് ക്ഷേത്രത്തില്‍ പ്രധാനമന്ത്രി ദര്‍ശനം നടത്തും.

ശേഷം ദ്വാരകയില്‍ നടപ്പിലാക്കാനിരിക്കുന്ന 4,150 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്ക് അദ്ദേഹം തറക്കല്ലിടും.

സുദർശൻ സേതു ഒരു പാലം മാത്രമല്ല, അതൊരു വികാരം കൂടിയാണ്. ഗുജറാത്തിലെ ജനജീവിതത്തിന് ഒരു പുതിയ മുഖം സമ്മാനിക്കുകയാണ് സുദർശൻ സേതു. വികസിത് ഭാരത് പദ്ധതിയിൽ ദ്വാരകയെ കൂടി ഉൾപ്പെടുത്തിയതിന് പ്രധാനമന്ത്രിയെ പ്രത്യേകം അഭിനന്ദിച്ചേ മതിയാകൂ. ഇത് ഗുജറാത്തിന്റെ വികസനത്തിന്റെ ഒരു സുപ്രധാന ഘടകമാണെന്നും ദ്വാരക ക്ഷേത്രത്തിന്റെ മുഖ്യ പുരോഹിതൻ പറഞ്ഞു.’