Monday, May 13, 2024
keralaNewsObituary

പിക്കപ്പ് വാന്‍ ലോറിയില്‍ ഇടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ലോറിയുടെ പിന്നില്‍ പിക്കപ്പ് വാനിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. മേപ്പറമ്പ് സ്വദേശി നിഷാദ്, കൊടുന്തിരപ്പുള്ളി സ്വദേശി ശിവന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഡ്രൈവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

കഞ്ചിക്കോട് റെയില്‍വേ സ്റ്റേഷന്‍ ജംഗ്ഷനിലാണ് അപകടമുണ്ടായത്. കോഴി കയറ്റി വന്ന പിക്കപ്പ് വാന്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. പിക്കപ്പ് വാനില്‍ കുടുങ്ങിയ ഒരാളെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. മറ്റു രണ്ട് പേരെ ഫയര്‍ഫോഴ്‌സെത്തി വാഹനം പൊളിച്ചു മാറ്റിയാണ് പുറത്തെടുത്തത്. രണ്ടുപേരും മരണപ്പെട്ടിരുന്നു.