Sunday, April 28, 2024
educationkeralaNews

നാല് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാതെ സ്‌കൂള്‍ മാറ്റമെന്നു പരാതി

കൊല്ലം; ഹരിപ്പാട് ഗവ. എച്ച്എസ്എസിലെ 4 പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാതെ സ്‌കൂള്‍ മാറ്റമെന്നു പരാതി. സ്‌കൂളില്‍നിന്നു മാറില്ലെന്നും മാറ്റിയാല്‍ കെട്ടിടത്തിനു മുകളില്‍നിന്നു ചാടുമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇവരുടെ രക്ഷാകര്‍ത്താക്കളും സ്‌കൂളിലുണ്ട്. ഇവര്‍ക്കു പകരം ഈ സ്‌കൂളിലേക്കു മാറ്റം ലഭിച്ച 4 വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ ചേരാന്‍ എത്തിയിട്ടുണ്ട്. പ്രശ്‌നം സ്‌കൂള്‍ അധികൃതര്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ അറിയിച്ചു. അപേക്ഷിക്കാതെ സ്‌കൂള്‍ മാറ്റം ഉണ്ടാകില്ലെന്നാണ് ഇതിന്റെ ചുമതലയുള്ള ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി സെല്‍ അധികൃതര്‍ പറയുന്നത്. സാങ്കേതിക തകരാറിനു സാധ്യതയില്ലെന്നും സെല്‍ ചുമതലക്കാര്‍ പറയുന്നു.