Monday, May 6, 2024
educationkeralaNews

വിദ്യാര്‍ഥികള്‍ക്ക് വിക്ടേഴ്‌സ് ചാനലിന് പുറമെ സ്‌കൂള്‍ തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു.

സംസ്ഥാനത്ത് വിദ്യാര്‍ഥികള്‍ക്ക് വിക്ടേഴ്‌സ് ചാനലിന് പുറമെ സ്‌കൂള്‍ തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു. ഡിജിറ്റല്‍ ക്ലാസുകള്‍ നിലവിലുള്ള രീതിക്കൊപ്പം നിലവാരം മെച്ചപ്പെടുത്താന്‍ ഊന്നല്‍ നല്‍കുന്നതിനുള്ള ക്വിപ് യോഗത്തിലാണ് ഈ ആശയം ഉയര്‍ന്നു വന്നത്. ഇതിനായി ഗൂഗിള്‍ മീറ്റ് അടക്കമള്ള ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകള്‍ ഉപയോഗപ്പെടുത്താം. പക്ഷെ അധ്യാപകരുടെയും പ്രധാനാധ്യാപകരുടെയും കുറവാണ് പ്രധാന വെല്ലുവിളിയായി നിലവിലുള്ളത്.സംസ്ഥാനത്ത് ജൂണ്‍ ഒന്ന് മുതല്‍ തന്നെ വിക്ടേഴ്സ് വഴി ക്ലാസുകള്‍ തുടങ്ങും. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനോത്സവവും ഓണ്‍ലൈന്‍ വഴിയായിരിക്കും നടക്കുക. ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കു വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും 9ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കു കോവിഡ് സാഹചര്യം പരിഗണിച്ചും അടുത്ത ക്ലാസിലേക്കു സ്ഥാനക്കയറ്റം നല്‍കിയിരുന്നു. രണ്ട് മുതല്‍ 10 വരെ ക്ലാസുകളില്‍ ആദ്യ രണ്ടാഴ്ച റിവിഷനായിരിക്കും. കുട്ടികള്‍ക്ക് ലഭിച്ച ക്ലാസുകളും പഠനനിലവാരവും ചോദിച്ചറിഞ്ഞ് ഉറപ്പാക്കാന്‍ പ്രത്യേക നിര്‍ദേശമുണ്ട്.ഉന്നതവിദ്യാഭ്യാസ രംഗത്തും പുതിയ അധ്യയന വര്‍ഷം ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കും. അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര പരീക്ഷകള്‍ ജൂണ്‍ 15ന് തുടങ്ങി ജൂലൈ 30നുള്ളില്‍ ഫലം പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പ്.