Tuesday, May 14, 2024
indiaNews

ആനയെ മര്യാദ പഠിപ്പിക്കാന്‍ ചെവിയില്‍ മൂര്‍ച്ചയുള്ള ആയുധമിട്ട് കുത്തിയ യുവാവിനെ ആന ചവിട്ടിക്കൊന്നു.

മോത്തിഹാര :ആനയെ മര്യാദ പഠിപ്പിക്കാന്‍ ചെവിയില്‍ മൂര്‍ച്ചയുള്ള ആയുധമിട്ട് കുത്തിയ യുവാവിനെ ആന ചവിട്ടിക്കൊന്നു.മോത്തിഹാരിയിലാണ് സംഭവം.ആന പാപ്പാനാകാന്‍ പരിശീലനം നേടുകയായിരുന്ന പിപ്ര സ്വദേശി ഖലീല്‍ മിയാന്‍ (35)എന്ന യുവാവാണ് മരിച്ചത.് ചൗദാദാനോ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബത്നഹ പോഖറിലാണ് സംഭവം.ദിവസവും ആനയുടെ ചെവിയില്‍ മൂര്‍ച്ചയുള്ള വസ്തു കയറ്റി ഖലീല്‍ മിയാന്‍ ഉപദ്രവിക്കാറുണ്ടായിരുന്നു. കഠിനമായി മര്‍ദ്ദിക്കാറുമുണ്ടായിരുന്നു . കഴിഞ്ഞ ദിവസം ആനപ്പുറത്ത് കയറി ഇല വെട്ടാന്‍ പോയതാണ് ഖലീല്‍ മിയാന്‍. ആനപ്പുറത്ത് നിന്ന് മരത്തില്‍ കയറിയ ഖലീല്‍ മിയാനെ ആന മരത്തിന്റെ ശിഖരം കുലുക്കി നിലത്തു വീഴ്ത്തി, താഴെ വീണ യുവാവിനെ ഇടിച്ചു വീഴ്ത്തുകയും ചവിട്ടുകയും ചെയ്തു. സംഭവം അറിഞ്ഞയുടന്‍ വന്‍ ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടി. യുവാവിന്റെ മൃതദേഹം സ്വദേശത്തേയ്ക്ക് കൊണ്ടുപോയി.