Friday, May 3, 2024
keralaNews

തെരുവുനായ വീട്ടുവരാന്തയില്‍ പ്രസവിച്ച 7 കുഞ്ഞുങ്ങളേയും തീവച്ച സംഭവം; രണ്ട് സ്ത്രീകള്‍ക്കെതിരെ കേസ്.

തെരുവുനായയെയും 7 കുഞ്ഞുങ്ങളേയും തീവച്ച സംഭവത്തില്‍ രണ്ട് സ്ത്രീകള്‍ക്കെതിരെ കേസെടുത്തു. പറവൂര്‍ മാഞ്ഞാലി ഡൈമണ്‍മുക്ക് ചാണയില്‍ കോളനിയിലാണ് സംഭവം. സമീപ പ്രദേശങ്ങളില്‍ അലഞ്ഞു നടന്നിരുന്ന തെരുവുനായ ഒരു മാസം മുന്‍പാണ് കോളനിയിലെ ഒരു വീടിന്റെ വരാന്തയില്‍ പ്രസവിച്ചത്. ഇവയെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കാണാതെ വന്നതോടെയായിരുന്നു ക്രൂരത.ഒരുമാസം പ്രായം വരുന്ന ഏഴ് നായക്കുഞ്ഞുങ്ങളാണ് സംഭവത്തില്‍ ചത്തത്. അക്രമത്തില്‍ കോളനിയിലെ മേരി, ലക്ഷ്മി എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പന്തം കന്തിച്ച് നായയുടെ മേലേയ്ക്ക് വക്കുകയായിരുന്നു ഇവര്‍ ചെയ്തത്. വയറിനും ചെവിക്കും സാരമായി പരിക്കേറ്റ തെരുവുനായയെ പറവൂര്‍ മൃഗാശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.പന്തം കത്തിച്ച് വച്ചതിന് പിന്നാലെ നായ കുരച്ച് ബഹളമുണ്ടാക്കിയതോടെയാണ് നാട്ടുകാര്‍ സംഭവം ശ്രദ്ധിക്കുന്നത്. ഇതിന് പിന്നാലെ മൃഗസംരക്ഷണ സംഘടനയില്‍ അയല്‍വസികള്‍ വിവരം അറിയിക്കുകയായിരുന്നു. നായക്കുഞ്ഞുങ്ങളെ സമീപത്തെ പറമ്പില്‍ കുഴിച്ചിട്ടതായാണ് വിവരം. മൃഗസംരക്ഷണ സംഘടനയുടെ പരാതിയില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.