Monday, April 29, 2024
Newsworld

യൂറോപ്പില്‍ ഭീതി വിതച്ച് പ്രളയം.

കോവിഡിന് പിന്നാലെ യൂറോപ്പില്‍ ഭീതി വിതച്ച് പ്രളയം. കനത്തമഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മരണം 200 കടന്നതായി റിപ്പോര്‍ട്ട്. യൂറോപ്പിനെ ആകെ തകര്‍ത്തിരിക്കുന്ന പ്രളയത്തില്‍ ബെല്‍ജിയത്തില്‍ മാത്രം 163പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും അധികൃതര്‍ പറയുന്നു. പ്രളയം ഏറ്റവും അധികം ബാധിച്ച ജര്‍മ്മനിയില്‍ മരണ സംഖ്യ 169 ആയി. ജര്‍മ്മനിയിലിലെ റെയ്നേലാന്റില്‍ 121 പേര്‍ മരിച്ചതായാണ് ഇന്നലെ സ്ഥിരീകരിച്ചത്. ലക്‌സംബര്‍ഗ്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളിലും പ്രളയക്കെടുതി രൂക്ഷമാണ്.

ജൂലൈ 14 നും 15 നും ഇടയില്‍ ജര്‍മ്മനിയില്‍ 100 മില്ലിമീറ്ററിനും 150 മില്ലിമീറ്ററിനും ഇടയില്‍ മഴ രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അരനൂറ്റാണ്ടിന് ശേഷമാണ് ജര്‍മ്മനി ഇത്രയധികം ശക്തിയേറിയ പ്രകൃതി ദുരന്തത്തെ നേരിടുന്നത്. ജര്‍മ്മന്‍ പ്രധാനമന്ത്രി ഏയ്ഞ്ചലാ മെര്‍ക്കല്‍ ദുരന്തബാധിതമേഖലകള്‍ സന്ദര്‍ശിച്ചു.