Sunday, May 5, 2024
keralaNewsObituary

തിടനാട്ടില്‍ കാര്‍ തോട്ടില്‍ വീണ് യുവാവ് മരിച്ചു

തിടനാട് തിടനാട് ടൗണിന് സമീപം കാര്‍ തോട്ടില്‍ വീണ് യുവാവ് മരിച്ചു. പാക്കയം തോട്ടില്‍ വെട്ടിക്കൊളത്താണ് ഇന്നലെ രാത്രി അപകടം ഉണ്ടായത്. തിടനാട് സ്വദേശി കിഴക്കേല്‍ സിറില്‍(32)ആണ് മരിച്ചത്.                                                                                        ടൗണില്‍ നിന്നും മടങ്ങുന്നതിനിടെ ഇറക്കത്തില്‍ വാഹനം നിയന്ത്രണം വിട്ട് തോട്ടിലെ വെള്ളക്കെട്ടില്‍ പതിക്കുകയായിരുന്നു എന്നാണ് കരുതുന്നത്. എന്നാല്‍ അപകട വിവരം ആരും അറിഞ്ഞിരുന്നില്ല. രാവിലെ ഇതുവഴി എത്തിയ ബൈക്ക് യാത്രക്കാരനാണ് കാര്‍ തോട്ടില്‍ കിടക്കുന്നത് കണ്ടത്.                                                                  ഇയാള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ എത്തി നടത്തിയ പരിശോധനയിലാണ് കാറിനുള്ളില്‍ യുവാവിനെ കണ്ടെത്തിയത്. കാറിനുള്ളില്‍ കുടുങ്ങിയ നിലയില്‍ ആയിരുന്നു മൃതദേഹം.                                                       പോലീസും ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സ് സ്ഥലത്ത് മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു.