Monday, May 13, 2024
keralaNewsObituary

പയ്യന്നൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തു

കണ്ണൂര്‍: പയ്യന്നൂര്‍ കരിവെള്ളൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തു.വീട്ടിലെ പീഡനം കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്. 24 കാരിയായ സൂര്യയാണ് കഴിഞ്ഞ ദിവസം ഭര്‍ത്താവിന്റെ വീട്ടില്‍ കെട്ടി തൂങ്ങി ആത്മഹത്യ ചെയ്തത്.                           സൂര്യയെ ഭര്‍ത്താവ് രാഗേഷും അമ്മയും ചേര്‍ന്ന് നിരന്തരം പീഡിപ്പിച്ചിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നത്. 2021 ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. 8 മാസം പ്രായമുള്ള മകനുണ്ട് ഭര്‍ത്താവ് രാഗേഷിനും അമ്മയ്ക്കുമെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.