Friday, April 26, 2024
AstrologykeralaNews

ശബരിമല തീര്‍ത്ഥാടനം:പമ്പയില്‍ തീര്‍ത്ഥാടകര്‍ സ്നാനം ചെയ്യുന്നത് നിരോധിച്ചു

ശബരിമല: ശക്തമായ മഴയുടെ സാഹചര്യത്തില്‍ തീര്‍ഥാടകര്‍ പമ്പയില്‍ സ്നാനം ചെയ്യുന്നത് നിരോധിച്ചു.തീര്‍ഥാടകരുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് നടപടി. ഓണനാളുകളിലെ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട സെപ്റ്റംബര്‍ 6 ന് വൈകുന്നേരം 5 മണിക്ക് തുറക്കും.                                                                   7.09.2022 മുതല്‍ 10.09.2022 വരെ ക്ഷേത്രനട തുറന്നിരിക്കും. ഉത്രാട ദിനം മുതല്‍ ചതയം ദിനം വരെ ഭക്തര്‍ക്കായി ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ,പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന 4 ദിവസങ്ങളിലും ഉണ്ടായിരിക്കും.                                                                                                                             10-ാം തീയതി രാത്രി 10 മണിക്ക് ഹരിവരാസനം പാടി തിരുനട അടയ്ക്കും. ദര്‍ശനത്തിനായി ഭക്തര്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഉപയോഗിക്കണം.നിലയ്ക്കലില്‍ ഭക്തര്‍ക്കായി സ്‌പോട്ട് ബുക്കിംഗ് കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.