Monday, April 29, 2024
keralaNews

തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ വീണ്ടും റാഗിങ്

കണ്ണൂര്‍ : തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ വീണ്ടും റാഗിങ് നടന്നതായി പരാതി. രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ത്ഥി അസുല ഫിന്‍ എന്ന വിദ്യാര്‍ത്ഥിയെ ഏഴ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് പരാതി. വിദ്യാര്‍ത്ഥി കോളേജ് അധികൃതര്‍ക്കും പൊലീസിനും പരാതി നല്‍കി. സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നികല്‍ സ്റ്റഡീസിലാണ് റാഗിങ് നടന്നതായി പരാതി. കോളേജ് തുറന്നതിന് ശേഷം ഇത് മൂന്നാം തവണയാണ് കണ്ണൂരില്‍ നിന്നും റാഗിങ് പരാതി കിട്ടുന്നത്.