Friday, April 19, 2024
keralaNews

ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛനൊപ്പം ആറ് വയസ്സുകാരിയെ പറഞ്ഞയച്ച് പോലീസ്

തിരുവനന്തപുരം : ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛനൊപ്പം ആറ് വയസ്സുകാരിയെ പറഞ്ഞയച്ച് പോലീസിന്റെ ക്രൂരത. തിരുവനന്തപുരം മലയിന്‍കീഴിലാണ് സംഭവം. മുംബൈ സ്വദേശിനിയായ കുട്ടിയുടെ മാതാവാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ജൂലൈ 15 നായിരുന്നു അമ്പലത്തില്‍വെച്ച് യുവതിയും ഇയാളുമായുള്ള വിവാഹം. പിന്നീട് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ജൂലൈ 17 ന് ഇയാള്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സംഭവം യുവതി മനസ്സിലാക്കിയതോടെ പ്രതി മൊബൈല്‍ ഉള്‍പ്പെടെ പിടിച്ചു വയ്ക്കുകയും കുട്ടിയെയും യുവതിയെയും വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തു. ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അയല്‍ക്കാരോട് വിവരം പറയാന്‍ ശ്രമിച്ചപ്പോള്‍ കൊല്ലുമെന്ന് പറഞ്ഞ് ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തി.

ഇതിനിടെ ഒക്ടോബറില്‍ യുവതിയ്ക്കെതിരെ ഇയാള്‍ പോലീസില്‍ പരാതി നല്‍കി. തന്റെ സ്വര്‍ണാഭരണങ്ങള്‍ യുവതി മോഷ്ടിച്ചുവെന്നും തന്റെ 16 കാരനായ മകനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്നും ആരോപിച്ചായിരുന്നു പരാതി. ഇത് അന്വേഷിക്കാന്‍ പോലീസ് എത്തിയതോടെയാണ് യുവതി പീഡന വിവരം പോലീസിനോട് വെളിപ്പെടുത്തിയത്. അന്നേ ദിവസം ഇരുവരെയും അതേ വീട്ടില്‍ നിര്‍ത്തി പോലീസുകാര്‍ തിരിച്ചു പോയി. പിന്നീട് സെപ്തംബര്‍ ഒന്നിന് രണ്ടും കല്‍പ്പിച്ച് യുവതി കുട്ടിയുമായി പോലീസ് സ്റ്റേഷനില്‍ എത്തി വിവരം പറയുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ഇതില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി വ്യക്തമാകുകയായിരുന്നു. തുടര്‍ന്ന് മജിസ്ട്രേറ്റിന് മുന്‍പില്‍ പെണ്‍കുട്ടി മൊഴിയും നല്‍കി.