Monday, April 29, 2024
indiaNews

കൊറോണയുടെ മൂന്നാം തരംഗത്തെ നേരിടാന്‍ സാമ്പത്തിക പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍.

കൊറോണയുടെ മൂന്നാം തരംഗത്തെ നേരിടാന്‍ സാമ്പത്തിക പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍. 20,000 കോടിയിലധികം രൂപയുടെ സാമ്പത്തിക പാക്കേജ് ഒരുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ആരോഗ്യ-ധനകാര്യ മന്ത്രാലങ്ങളാണ് പാക്കേജ് തയ്യാറാക്കുന്നത്. കൊറോണയുടെ മൂന്നാം തരംഗ സാദ്ധ്യതയുടെ പശ്ചാത്തലത്തില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് തുക വിനിയോഗിക്കുന്നത്. പാക്കേജിന് രൂപം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്.കൊറോണയുടെ ചികിത്സാ കേന്ദ്രങ്ങള്‍ വര്‍ദ്ധിപ്പിക്കുക, ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തുക, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്തുക തുടങ്ങിയ അടിയന്തിര സാഹചര്യത്തെ നേരിടാന്‍ ആവശ്യമായ കാര്യങ്ങള്‍ ഒരുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നാം തരംഗത്തെ കുറിച്ച് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് തീരുമാനം.രണ്ടാം തരംഗത്തില്‍ ഡെല്‍റ്റ വകഭേദമാണ് മാരകമായത്. മൂന്നാം തരംഗത്തില്‍ ഡെല്‍റ്റ പ്ലസ് വകഭേദം മാരകമാകാനാണ് സാദ്ധ്യതയെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഡെല്‍റ്റ പ്ലസ് അതി മാരകവും അതിതീവ്ര വ്യാപന ശേഷിയുള്ളതെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് അടിസ്ഥാന സൗകര്യത്തിലൂന്നിയ സാമ്പത്തിക പാക്കേജ് അടക്കമുള്ള നടപടികള്‍ വേഗത്തിലാക്കുന്നത്.