Sunday, May 5, 2024
keralaNews

ഡ്രൈവിങ് പഠിക്കുന്നതിനിടെ സ്‌കൂട്ടര്‍ മറിഞ്ഞ് യുവതി മരിച്ചു.

ഡ്രൈവിങ് പഠിക്കുന്നതിനിടെ സ്‌കൂട്ടര്‍ മറിഞ്ഞ് യുവതി മരിച്ചു. കോന്നി മങ്ങാരം കൊടിഞ്ഞിമൂലയില്‍ പ്രവീണിന്റെ ഭാര്യ വിദ്യ (28) ആണ് മരിച്ചത്. മാരൂര്‍പാലം അരുവാപ്പുലം റോഡിലെ കുന്നിന്‍പുറത്തെ കയറ്റത്തില്‍ ഞായറാഴ്ച വൈകീട്ട് നാലിനാണ് അപകടം.പ്രവീണ്‍ നോക്കി നില്‍ക്കെയാണ് വിദ്യ സ്‌കൂട്ടര്‍ ഓടിച്ചത്. ഇതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കൊടിഞ്ഞിമൂല ഗോപാലകൃഷ്ണന്‍ ആചാരിയുടെ മകളാണ്. മക്കള്‍: പ്രണവ്, പല്ലവി. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.