Saturday, May 11, 2024
keralaNews

വാക്സിനേഷന്‍ രജിസ്ട്രേഷന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊറോണ വാക്സിനേഷന്‍ രജിസ്ട്രേഷന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇതോടെ കോവിന്‍ പോര്‍ട്ടലില്‍ രജിസ്ട്രര്‍ ചെയ്യാന്‍ ഇനി മുതല്‍ ആധാര്‍ നിര്‍ബന്ധമല്ല.വാക്സിനേഷനായി ഇനി മുതല്‍ പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, വോട്ടര്‍ ഐഡി, റേഷന്‍ കാര്‍ഡ് എന്നിവയുള്‍പ്പടെ ഒമ്പത് തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഹാജരാക്കിയാല്‍ മതിയെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, സൂര്യ കാന്ത് എന്നിവരടങ്ങിയ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
പാസ്പോര്‍ട്ട് നല്‍കി വാക്സിന്‍ സ്വീകരിക്കാനെത്തിയ സിദ്ധാര്‍ത്ഥ് ശര്‍മ ഹര്‍ജിക്കാരന് മഹാരാഷ്ട്രയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വാക്സിന്‍ നിഷേധിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് കേസ് ഉയര്‍ന്നു വന്നത്. ആശുപത്രിക്കെതിരെ നടപെടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യന്ത്രാലയം കോടതിയെ അറിയിച്ചു.കൊറോണ വാക്സിന്‍ എടുക്കാനെത്തുന്ന ആളുകള്‍ക്ക് ആധാര്‍ വേണമെന്ന് അധികൃതര്‍ നിര്‍ബന്ധം പിടിക്കരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.ഒരു തിരിച്ചറിയല്‍ രേഖയുമില്ലാതെ ഇതിനോടകം തന്നെ 87 ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.