Friday, May 3, 2024
keralaNews

ടാങ്കര്‍ ലോറിയില്‍ കാര്‍ ഇടിച്ച് കയറ്റി അച്ഛനും മകനും മരിച്ചു.

തിരുവനന്തപുരം : ടാങ്കര്‍ ലോറിയില്‍ കാര്‍ ഇടിച്ച് കയറ്റി അച്ഛനും മകനും മരിച്ചു.ദേശീയപാതയില്‍ ആറ്റിങ്ങല്‍ മാമത്ത് ആയിരുന്നു അപകടം. ഇന്നലെ രാത്രിയിലായിരുന്നു അപകടം ഉണ്ടായത്. നെടുമങ്ങാട് നല്ലമ്പ്രക്കോണം സ്വദേശി പ്രകാശ് ദേവരാജനും മകനുമാണ് മരിച്ചത്. അപകടം നടന്ന ഉടന്‍ തൊട്ടടുത്ത താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

അപടകം മനപൂര്‍വം ഉണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കാര്‍ വിശദമായി പരിശോധിച്ചപ്പോള്‍ ആത്മഹത്യ കുറിുപ്പ് കണ്ടെത്തി. തന്റേയും മക്കളുടേയും മരണത്തിന് ഉത്തരവാദികള്‍ ഇവരാണെന്ന് കാണിച്ച് ചിലരുടെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ട ശേഷമാണ് ദേവരാജന്‍ മകനൊപ്പം ആത്മഹത്യ ചെയ്തത് . ദേവരാജന് ഒരു മകള്‍ കൂടിയുണ്ട്. ഭാര്യ വിദേശത്താണ്. പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്.