Saturday, May 11, 2024
keralaNewsObituary

വയനാട്ടില്‍ പഞ്ചായത്തംഗം തൂങ്ങിമരിച്ച നിലയില്‍.

വയനാട്: വയനാട്ടില്‍ പഞ്ചായത്തംഗം തൂങ്ങിമരിച്ച നിലയില്‍. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് മെമ്പറെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നാലാം വാര്‍ഡായ ചിത്രമൂലയിലെ സിപിഎം മെമ്പര്‍ ശശിധരന്‍ ആണ് മരിച്ചത്. ഇയാളുടെ ഉടമസ്ഥതയിലുള്ള കണിയാമ്പറ്റയിലെ ഹോം സ്റ്റേയ്ക്ക് സമീപമുള്ള ഷെഡിലാണ് തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.

കമ്പളക്കാട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. പഞ്ചായത്തിലെ പ്രതിപക്ഷ നേതാവാണ് ശശിധരന്‍. മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ക്ക് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടെന്നാണ് വിവരം. ശശിധരനുമായി തര്‍ക്കങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമല രാമന്‍ പറഞ്ഞു. ഭാര്യ: അനിത. മക്കള്‍: വിജയ്, അജയ്.