Saturday, April 27, 2024
keralaNewsObituary

കണ്ണൂരില്‍ ബോംബാക്രമണം; ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി 

കണ്ണൂര്‍: കണ്ണൂര്‍ തോട്ടടയില്‍ വിവാഹ സംഘത്തിന് നേരെ നേരെ ഉണ്ടായ ബോംബ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംഘത്തില്‍പ്പെട്ട ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

അക്ഷയാണ് അറസ്റ്റിലായത് .കഴിഞ്ഞ ദിവസമായിരുന്നു സംഭവം.വിവാഹം കഴിഞ്ഞ് വധൂവരന്‍മാരും മറ്റുള്ളവരും വീട്ടിലേക്ക് വരുന്നതിനിടെ ഇവര്‍ക്ക് നേരെ സംഘങ്ങള്‍ ബോംബ് എറിയുകയായിരുന്നു .ബോംബേറില്‍ സംഘത്തിലുണ്ടായിരുന്ന ജിഷ്ണു എന്നയാള്‍ കൊല്ലപ്പെടുകയായിരുന്നു . സംഭവത്തില്‍ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും അക്ഷയുടെ അറസ്റ്റ് ആണ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതിനിവിടെ ബോംബ് എറിഞ്ഞതും -ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതും സിപിഎം പ്രവര്‍ത്തകര്‍ ആണെന്ന് കണ്ണൂര്‍ മേയറും ടി.ഒ മോഹനന്‍ രംഗത്തെത്തി .ചേലോറയിലെ മാലിന്യസംസ്‌കരണ സ്ഥലത്ത് ഞായറാഴ്ച രാത്രി പ്രതികള്‍ ബോംബ് ഏറ് പരിശീലനം നടത്തിയെന്നും അദ്ദേഹം പറയുന്നു. സംഭവത്തില്‍ ഏച്ചൂര്‍ സ്വദേശികളായ റിജില്‍ സി.കെ, സനീഷ്, ജിജില്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത് .