Thursday, May 2, 2024
Local NewsNews

പരിശ്രമം കൊണ്ട് മാത്രമേ ഉന്നത വിജയത്തിലെത്താന്‍ കഴിയൂ എന്‍.ബാബുക്കുട്ടന്‍

എരുമേലി:വിദ്യാഭ്യാസ കാര്യത്തില്‍ സ്വയം പരിശ്രമം കൊണ്ട് മാത്രമേ ഉന്നത വിജയത്തിലെത്താന്‍ കഴിയൂയെന്ന് കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി
എന്‍.ബാബുക്കുട്ടന്‍ പറഞ്ഞു.എരുമേലിയില്‍ ഗ്രാമ പഞ്ചായത്തിന്റെ എരുമേലി 20 ടൗണ്‍ വാര്‍ഡിന്റെ വിദ്യാ ശ്രേഷ്ഠ പുരസ്‌ക്കാരം സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.                                                                                                    വലിയ ത്യാഗങ്ങളിലൂടെ ഉന്നതിയിലെത്താന്‍ വിദ്യാഭ്യാസത്തിന് കഴിയുമെന്നും ഭരണ ഘടന ശില്പി ഡോ. അംബേദ്കറും – അയ്യന്‍ങ്കാളിയും ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന് മാറ്റം വരുത്താന്‍ വിദ്യാഭ്യാസത്തിന് മാത്രമേ കഴിയു. പഠിച്ചെടുക്കുന്ന വിദ്യകള്‍ മറ്റുള്ളവരിലേക്ക് പകരുന്നതും മൂല്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.                                                                                                                                                                             ഇന്നത്തെ സാഹചര്യങ്ങള്‍ ഇതിനെല്ലാം അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എസ്. എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച ടൗണ്‍ വാര്‍ഡിലെ 39 വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും , എസ്. എസ് എല്‍ സിയില്‍ 100% വിദ്യാര്‍ത്ഥികള്‍ വിജയിച്ച എരുമേലി ദേവസ്വം ബോര്‍ഡ്, വാവര്‍ മെമ്മോറിയല്‍ എന്നീ സ്‌കൂള്‍ക്ക് അംഗീകാരമായി മെമന്റോയും നല്‍കി അനുമോദിച്ചു.                                                                                                                                     യോഗയില്‍ ദേശീയ – സംസ്ഥാന യോഗ ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ എരുമേലി ചെമ്പകപ്പാറ സ്വദേശിനിയും – വെണ്‍കുറിഞ്ഞി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുമായ രേവതി രാജേഷിനെ ചടങ്ങില്‍ മെമന്റോ നല്‍കി ആദരിച്ചു.പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വാര്‍ഡംഗം നാസര്‍ പനച്ചി അധ്യക്ഷത വഹിച്ചു.                                                                                                          പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനുശ്രീ സാബു, മറ്റ് പഞ്ചായത്തംഗങ്ങളായ സുബി സണ്ണി, ഹര്‍ഷകുമാര്‍ , സുനില്‍ മണ്ണില്‍, ലിസി സജി, മറിയാമ്മ ജോസഫ് ,എം എസ് സതീഷ് , വിവിധ സ്‌കൂളുകളിലെ അധ്യാപകരായ രാജശ്രീ, ഫൗസിയ, ശ്രീകുമാരി , കോണ്‍ഗ്രസ് നേതാക്കളായ പ്രകാശ് പുളിക്കന്‍ , സലിം കണ്ണംങ്കര, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മുജീബ് റഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു.