Saturday, April 20, 2024
indiakeralaNews

ദ്രൗപതി മുർമ്മു  ബിജെപി രാഷ്ട്രപതി സ്ഥാനാർത്ഥി

ന്യൂഡൽഹി: ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി വനവാസി നേതാവും മുൻ ഝാർഖണ്ഡ് ഗവർണ്ണറും – ഒഡീഷ സർക്കാരിലെ മുൻ മന്ത്രിയുമായിരുന്ന
ദ്രൗപതി മുർമ്മുവിനെ നാമനിർദ്ദേശം ചെയ്തു. ബി ജെ പിയുടെ ഏഴംഗ കോർ കമ്മറ്റിയാണ്  പേര് വെളിപ്പെടുത്തിയത്.
ഈ വനവാസി നേതാവാണ് മണ്ണിന്‍റെ മകളാണിവർ.അതും സവർണ്ണ ഫാസിസ്റ്റ് എന്ന് എതിരാളികൾ മുദ്രകുത്തിയ സംഘ പ്രസ്ഥാനത്തിന്റെ അനിഷേധ്യയായ വനവാസി നേതാവ്. എതിരാളിക്ക് ദേശീയ നേതൃത്വത്തിലേക്ക് ഉയർത്തി കാട്ടാൻ ഒരു ഗിരിവർഗക്കാരൻ പോലുമില്ലാത്ത അവസ്ഥയല്ല “സവർണ്ണ ഫാസിസ്റ്റായ” സംഘപരിവാർ പ്രസ്ഥാനങ്ങൾക്കുള്ളത്. ഇന്ത്യയിൽ ഏറ്റവും കുടുതൽ SC/STജനപ്രതിനിധികൾ ഉള്ളത് BJP യിൽ ആണ്. ഒരു പക്ഷെ ഇതൊരു ചരിത്രമാവും. പതിറ്റാണ്ടുകൾക്ക് മുമ്പ് അംബേദ്ക്കർ സ്മൃതി ദിനം സാമൂഹ്യ സമരസത ദിനമായി ആചരിക്കാൻ ആരംഭിച്ച, അയിത്തം പാപമല്ലെങ്കിൽ മറ്റൊന്നും പാപമല്ലെന്ന് പറഞ്ഞ സർസംഘചാലക്കും ഉണ്ടായിരുന്ന പ്രസ്ഥാനത്തെ അടുത്തറിയുന്നവർക്ക് ഇതൊരുപക്ഷെ പുതുമയായിരിക്കില്ല.
2015 മെയ് 18 മുതൽ ഝാർഖണ്ഡ് സംസ്ഥാനത്തെ ഗവർണ്ണറായ ദ്രൗപദി മുർമു 1958 ജൂൺ 20ന് ഒഡീഷയിലെ മയൂർഭൻജ് ജില്ലയിലെ ഉപർബേഡ ഗ്രാമത്തിൽ ജനിച്ചു.
2000 മുതൽ 2004വരെ ഒഡീഷയിലെ റയ്‌റങ്ക്പൂർ അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയിരുന്നു. ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ ഗവർണ്ണറാവുന്ന ആദ്യ ഒഡീഷ വനിതയായ ഇവർ ഝാർഖണ്ഡ് സംസ്ഥാനത്തിന്റെ പ്രഥമ വനിതാ ഗവർണ്ണറും കൂടിയാണ്. 2000 മാർച്ച് ആറു മുതൽ 2002 ഓഗസ്റ്റ് ആറുവരെ ഒഡീഷയിലെ ബിജു ജനതാദൾ, ബിജെപി സഖ്യ സർക്കാരിൽ സ്വതന്ത്ര ചുമതലയുള്ള വാണിജ്യ – ഗതാഗത മന്ത്രിയായിരുന്നു. 2002 ഓഗസ്റ്റ് ആറു മുതൽ 2004 മെയ് 16 വരെ ഫിഷറീസ് ആൻഡ് ആനിമൽ റിസോഴ്‌സസ് ഡവലപ്‌മെന്റ് മന്ത്രിയായിരുന്നു. ശ്യാം ചരൺ മുർമ്മു ആണ് ഭർത്താവ്.