Sunday, May 5, 2024
indiaNewsObituaryUncategorized

ജമ്മു കശ്മീരില്‍ മലയാളി സൈനികന്‍ മരിച്ചു

കോഴിക്കോട്: ചികിത്സയിലിരിക്കെ കോഴിക്കോട് സ്വദേശിയായ സൈനികന്‍ ജമ്മു കശ്മീരില്‍ മരിച്ചു. വളയം ചെക്കോറ്റ സരോവരത്തില്‍ മിഥുന്‍ (34) ആണ് മരിച്ചത്. ന്യൂമോണിയ ബാധിതനായി ശ്രീനഗറില്‍ ചികിത്സയിലായിരുന്നു മിഥുന്‍. റിട്ട. സൈനികനായ ജയചന്ദ്രന്റെയും വളയം മുന്‍ പഞ്ചായത്ത് മെമ്പര്‍ മകനാണ് മിനിയുടെയും മകനാണ്. നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിലായിരിക്കും സംസ്‌കാരം.