Wednesday, May 15, 2024
keralaNews

എരുമേലി ഗ്രാമ പഞ്ചായത്തില്‍ ലൈഫ് മിഷന്‍ പദ്ധതികളിലുടെ നിര്‍മ്മിച്ച വീടുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിര്‍വ്വഹിച്ചു .

ലൈഫ് മിഷന്‍ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ ലൈനായി നിര്‍വ്വഹിച്ച ചടങ്ങിന് ശേഷം എരുമേലി ഗ്രാമ പഞ്ചായത്തില്‍ നിര്‍മ്മിച്ച വീടുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജ് കുട്ടി നിര്‍വ്വഹിച്ചു . ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ ജെ ബിനോയി,വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സുനിമോള്‍ പി എസ് , സെക്രട്ടറി എം.എന്‍ വിജയന്‍ , മറ്റ് പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.