Friday, May 17, 2024
keralaNews

വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫിസര്‍ പ്രദീപിന്റെ മൃതദേഹം ജന്മനാട്ടിലെത്തി.

കൂനൂര്‍ അപകടത്തില്‍ കൊല്ലപ്പെട്ട മലയാളി വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫിസര്‍ പ്രദീപിന്റെ മൃതദേഹം ജന്മനാട്ടിലെത്തി. പ്രദീപിന്റെ മൃതദേഹം വാളയാര്‍ അതിര്‍ത്തിയില്‍ മന്ത്രിമാര്‍ ഏറ്റുവാങ്ങി. പുഷ്പചക്രം സമര്‍പ്പിച്ചു. പ്രദീപ് പഠിച്ച പുത്തൂര്‍ ഗവ. സ്‌കൂളില്‍ പൊതുദര്‍ശനത്തിനുശേഷം സംസ്‌കാരം ഇന്ന് വൈകിട്ട് 5.30ന് തൃശൂരിലെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും. അതിനുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്.