Sunday, May 12, 2024
keralaNews

എരുമേലി കമ്യൂണിറ്റി കിച്ചണിലേയ്ക്ക് വിമുക്തഭടന്മാരുടെ സഹായം.

എരുമേലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന കമ്യൂണിറ്റി കിച്ചണിലേയ്ക്ക് വേണ്ട രണ്ടു ദിവസത്തെ സാധനങ്ങള്‍ വിമുക്ത ഭടന്മാരുടെ സംഘടനയായ നാഷണല്‍ എക്‌സ് സര്‍വ്വീസ്‌മെന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി എരുമേലി യൂണിറ്റ് പ്രസിഡന്റ് ബന്നി കാരയ്ക്കാട്ട് എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജുകുട്ടിയ്ക്ക് കൈമാറി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി,മെമ്പര്‍മാരായ നാസര്‍ പനച്ചിയില്‍, അജി തുടങ്ങിയവര്‍ സംസാരിച്ചു. യൂണിറ്റില്‍ നിന്നും സെക്രട്ടറി രമേശ് കുമാര്‍ വൈസ് പ്രസിഡന്റ് മധുസൂദന്‍ ,ട്രഷറര്‍ ഷാഹുല്‍ ഹമീദ്, തോമസ് ,വി.ഒ.തുടങ്ങിയവര്‍ പങ്കെടുത്തു. എരുമേലി ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലേയ്ക്കും മറ്റുമായി ദിവസേന ഏതാണ്ട് 200 ഓളം ഭക്ഷണ പാക്കറ്റുകളാണ് നല്കി കൊണ്ടിരിക്കുന്നത്.