Saturday, May 4, 2024
keralaNews

ചക്ക വേവിച്ചു കൊടുത്തില്ല, മകന്‍ അമ്മയുടെ രണ്ട് കൈകളും അടിച്ചൊടിച്ചു

റാന്നി: ചക്ക വേവിച്ചു കൊടുക്കാത്തതിന്റെ പേരില്‍ റാന്നിയില്‍ മദ്യലഹരിയില്‍ മകന്‍ അമ്മയെ ക്രൂരമായി മര്‍ദിച്ചു. 65കാരി സരോജിനിയുടെ ഇരുകൈകളും തല്ലിയൊടിച്ചു. തലയ്ക്കും നടുവിനും പരിക്കേറ്റ ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മകന്‍ വിജേഷിനെ (36) പൊലീസ് കസ്റ്റഡിയിലെടുത്തു.

ചക്ക വേവിച്ചു കൊടുക്കാത്തതിന്റെ പേരിലാണ് വിജേഷ് അമ്മയെ ആഞ്ഞിലി കമ്പ് കൊണ്ട് അടിച്ചതും മര്‍ദ്ദിച്ചതുമെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം.