Saturday, May 4, 2024
indiaNewsObituary

ജമ്മു കശ്മീരില്‍ ഭീകരര്‍ പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ച് കൊന്നു

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകരാക്രമണം. പോലീസ് ഉദ്യോഗസ്ഥനെ ഭീകരര്‍ വെടിവെച്ച് കൊന്നു. ശ്രീനഗറിലെ ബതമാലുവിലുളള എസ്ഡി കോളനിയിലാണ് സംഭവം. മ്മു കശ്മീര്‍ പോലീസ് കോണ്‍സ്റ്റബിളായ തൗസീഫ് അഹമ്മദ്(29) ആണ് കൊല്ലപ്പെട്ടത്. ഭീകരരുടെ വെടിവെപ്പില്‍ പരിക്കേറ്റ തൗസീഫിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശത്ത് ഭീകരര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.