Thursday, May 2, 2024
keralaNews

ഇന്ന് സ്വര്‍ണവില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 280 രൂപ കുറഞ്ഞ് വില 33,320 രൂപയായി. ഒരു ഗ്രാമിന് 4165 രൂപയാണ് വില. അതേസമയം ഇന്നലെ സ്വര്‍ണവില കൂടിയിരുന്നു. ഒരു പവന് 33,600 രൂപയായിരുന്നു സ്വര്‍ണത്തിന്റെ ഇന്നലത്തെ വില.ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,687.90 ഡോളര്‍ നിലവാരത്തിലാണ്. യുഎസിലെ ട്രഷറി ആദായം ഉയര്‍ന്നുനില്‍ക്കുന്നതും ഡോളറിന്റെ മൂല്യവര്‍ധനവുമാണ് സ്വര്‍ണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വിലയില്‍ 0.3ശതമാനം വര്‍ധനവുണ്ടായി. പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണത്തിന് 44,150 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.