Monday, May 13, 2024
indiaNews

താജ്മഹലിലേത് വ്യാജ ബോംബ് ഭീഷണി; മാനസിക രോഗി പിടിയില്‍

താജ്മഹലിന് സമീപം ബോംബ് കുഴിച്ചിട്ടിട്ടുണ്ടെന്നും ഏത് സമയം വേണമെങ്കിലും പൊട്ടിത്തെറിക്കാമെന്നും വ്യാജ ഭീഷണി സന്ദേശം ലഭിച്ച സംഭവത്തില്‍ ഒരാളെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു. ഫിറോസാബാദ് സ്വദേശിയായ വിമല്‍ കുമാര്‍ സിംഗ് എന്നയാളാണ് വ്യാജ ബോംബ് ഭീഷണി അന്വേഷണത്തില്‍ പിടിയിലായത്. ഇയാള്‍ മാനസിക രോഗിയാണെന്നും രോഗചികിത്സയ്ക്കായി ആഗ്രയിലെത്തിയതാണെന്നും ഇങ്ങനെ വ്യാജ ബോംബ് ഭീഷണി മുഴക്കാനുളള കാരണം തേടുമെന്നും പൊലീസ് അറിയിച്ചു. യു.പി പൊലീസിന്റെ എമര്‍ജെന്‍സി നമ്ബരില്‍ ഇന്ന് രാവിലെയാണ് വ്യാജ ബോംബ്ഭീഷണി സന്ദേശം വന്നത്. ഉടന്‍തന്നെ താജ്മഹലില്‍ സന്ദര്‍ശകരെ ഒഴിപ്പിക്കുകയും ബോംബ്സ്‌ക്വാഡും സി.ഐ.എസ്.എഫും സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ സംശയിക്കത്തക്കതായി ഒന്നും കണ്ടെത്തിയില്ല.തുടര്‍ന്ന് ഒരു മണിക്കൂറിന് ശേഷം 11.15ഓടെ സന്ദര്‍ശകര്‍ക്കായി വീണ്ടും താജ്മഹല്‍ തുറന്നുകൊടുത്തു.