Thursday, May 16, 2024
keralaNews

കോട്ടയം ജില്ലയില്‍ 780 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.

കോട്ടയം ജില്ലയില്‍ 780 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 767 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 13 പേര്‍ രോഗബാധിതരായി.പുതിയതായി 4114 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.രോഗം ബാധിച്ചവരില്‍ 391 പുരുഷന്‍മാരും 324 സ്ത്രീകളും 65 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 125 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.269 പേര്‍ രോഗമുക്തരായി. 4956 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 91150 പേര്‍ കോവിഡ് ബാധിതരായി. 85344 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 15495 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം-118

ചങ്ങനാശേരി- 38

ചെമ്പ്- 32

പാമ്പാടി-31

എരുമേലി-28

ആര്‍പ്പൂക്കര-26

പാലാ-25

വൈക്കം, ഏറ്റുമാനൂര്‍- 23

വെച്ചൂര്‍-19

കൂരോപ്പട-18

പായിപ്പാട്, കറുകച്ചാല്‍-16

ചിറക്കടവ്-15

മണര്‍കാട്, ഉദയനാപുരം, അതിരമ്പുഴ-12

തലയാഴം, കാഞ്ഞിരപ്പള്ളി, തലയോലപ്പറമ്പ്, കിടങ്ങൂര്‍, മീനടം-11

പാറത്തോട്, പനച്ചിക്കാട്, വാഴൂര്‍, കടുത്തുരുത്തി-10

അയര്‍ക്കുന്നം. ഈരാറ്റുപേട്ട-9

കുറിച്ചി, ഭരണങ്ങാനം, പുതുപ്പള്ളി, തൃക്കൊടിത്താനം-8

മുളക്കുളം, മറവന്തുരുത്ത്, വെള്ളൂര്‍, കടപ്ലാമറ്റം, വാകത്താനം, മാടപ്പള്ളി-7

മുണ്ടക്കയം, കടനാട്, ഞീഴൂര്‍, മാഞ്ഞൂര്‍-6

മരങ്ങാട്ടുപിള്ളി, അയ്മനം, കരൂര്‍, കങ്ങഴ, തലപ്പലം, വിജയപുരം, കുറവിലങ്ങാട്, പൂഞ്ഞാര്‍-5

ടി.വി പുരം, നെടുംകുന്നം, തീക്കോയി, രാമപുരം, വാഴപ്പള്ളി, കല്ലറ-4

വെളിയന്നൂര്‍, മുത്തോലി, മീനച്ചില്‍, അകലക്കുന്നം, കുമരകം,കാണക്കാരി, കൂട്ടിക്കല്‍, മൂന്നിലവ്, ഉഴവൂര്‍-3

മണിമല, വെള്ളാവൂര്‍, എലിക്കുളം, തിരുവാര്‍പ്പ്-2

തിടനാട്, പൂഞ്ഞാര്‍ തെക്കേക്കര, നീണ്ടൂര്‍, കൊഴുവനാല്‍, പള്ളിക്കത്തോട്, തലനാട്-1