Sunday, April 28, 2024
keralaNewsObituary

ചിറയില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ മുങ്ങിമരിച്ചു

വയനാട് ചിറയില്‍ കുളിക്കാനിറങ്ങിയ രണ്ട കുട്ടികള്‍ മുങ്ങിമരിച്ചു.ബത്തേരി സര്‍വ്വജന സ്‌കൂളിലെ പ്ലസ്വണ്‍ കൊമേഴ്സ് വിഭാഗം വിദ്യാര്‍ത്ഥികളായ കുപ്പാടി സ്വദേശി അശ്വിന്‍, ചീരാല്‍ സ്വദേശി അശ്വന്ത് എന്നിവരാണ് മരിച്ചത്. വയനാട് മലവയില്‍ ഗോവിന്ദന്‍ ചിറയിലാണ് അപകടമുണ്ടായത്. സ്‌കൂള്‍ വിട്ട് അമ്പോറ്റി മല കാണാനെത്തിയതായിരുന്നു ഇവര്‍. തുടര്‍ന്ന് ഗോവിന്ദന്‍ ചിറയിലെത്തി വെള്ളത്തിലിറങ്ങിയ കുട്ടികള്‍ കുളിക്കാന്‍ ശ്രമിച്ചു. ഇതിനിടെയാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന പ്രണവ് എന്ന വിദ്യാര്‍ത്ഥി അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. സംഭവസ്ഥലത്ത് അഗ്‌നിരക്ഷാസേനയെത്തി ഒരുമണിക്കൂര്‍ നീണ്ട തിരച്ചില്‍ നടത്തിയതിന് ഒടുവിലാണ് രണ്ട് കുട്ടികളുടെയും മൃതദേഹം ലഭിച്ചത്. ബത്തേരി ആശുപത്രിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.